ആറ്റിങ്ങൽ: ആലംകോട് അൽ ഹിബയിൽ അമീർ ഹംസ (55) ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസതടസ്സവും ഉണ്ടായതിനെതുടർന്ന് രണ്ടാഴ്ച മുമ്പ് ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തി. 23ന് വൈകുന്നേരത്തോടെ ആരോഗ്യനില വഷളായി മരിച്ചു. മൃതദേഹം ദമ്മാമിൽ ഖബറടക്കി. ഭാര്യ: റസീന ബീവി. മക്കൾ: റഫിനാസ്, റാഷ.