അരൂർ: എഴുപുന്ന തെക്ക് വല്ലേത്തോട് കോനാട്ടുതറ പരേതനായ ഗോപാലെൻറ ഭാര്യ വിലാസിനി (85) കോവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കട്ടിലിൽനിന്ന് വീണ് കാലൊടിഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾ: സുധർമ, രാധ, ഗീത, ഉദയകുമാർ. മരുമക്കൾ: ശശി, ഗോപി, ഹരിദാസ്, സോഫിയ.