കാട്ടാക്കട: ബൈക്കപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണടിക്കോണം കല്ലുവിള പുത്തന്‍ വീട്ടില്‍ രത്നസ്വാമി, സുമതി ദമ്പതികളുടെ മകന് ശ്രീകാന്ത് (34) ആണ് മരിച്ചത്. അവിവാഹിതനാണ്. 16ന് എരുത്താവൂര്‍ ചപ്പാത്തിലായിരുന്നു അപകടം. ഉച്ചക്കടയില്‍ ടയര്‍ കട നടത്തുന്ന ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങവെ വളവില്‍ ബൈക്ക് തെന്നി വീണ് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. രാജീവ്, സുധീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.