എറിയാട്: അഴീക്കോട്-ചാമക്കാല റോഡിൽ പേബസാറിന് തെക്കുവശം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടവിലങ്ങ് കാര തായാട്ടുപറമ്പിൽ രവിയുടെ മകൻ രതീഷാണ് (40) മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് അപകടം. മത്സ്യത്തൊഴിലാളിയായ ഇയാൾ അഴീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.