പട്ടാമ്പി: ടൗണിൽ റോഡരികിൽ അേബാധാവസ്ഥയിൽ കാണപ്പെട്ടയാൾ മരിച്ചു. ഫെബ്രുവരി ഒന്നിന് പുലർച്ചയാണ് സാഗർ എന്ന 24 വയസ്സ് തോന്നിക്കുന്നയാളെ നാട്ടുകാർ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കൊണ്ടുപോവുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 21ന് വൈകീട്ടായിരുന്നു മരണം. ഇയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. തിരിച്ചറിയുന്നവർ പട്ടാമ്പി പൊലീസ് സ്റ്റേഷനുമായോ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 04662212224, 9497980625.