ആലത്തൂർ: പാമ്പുകടിയേറ്റ് പാലക്കാെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചൂലന്നൂർ തുമ്പയം കുന്നുകളത്തിൽ അനന്തകൃഷ്ണെൻറ മകൻ നിഥിൻ രാജ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ വീടിന് സമീപത്തു നിന്നാണ് കടിയേറ്റത്. മാതാവ്: സുജാത. സഹോദരൻ: പ്രണവ്.