പാലക്കാട്: വാളയാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചപ്പക്കാട് ബി ലൈന്‍ റെയില്‍വേ പാളത്തിനു സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം കെണ്ടത്തി.50നും 60നുമിടയിൽ പ്രായവും 148 സെ. മീ ഉയരവുമുണ്ട്. വട്ട മുഖം, വലതു കവിളില്‍ കാക്കപ്പുള്ളി, നരകലര്‍ന്ന മുടി, ഇരുനിറം, തടിച്ച ശരീരം, വെള്ള പൂക്കളോടു കൂടിയ വയലറ്റ് സാരി, പച്ച ബ്ലൗസ് എന്നിവയാണ് അടയാളങ്ങള്‍. ഇവരെ അറിയുന്നവർ സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 9497980635, 9497919480.