മണ്ണാർക്കാട്: പാറപ്പുറം അനാമികയിൽ റിട്ട. പൊലീസ് ഇൻസ്പെക്ടർ നെച്ചുള്ളി രാധാകൃഷ്ണെൻറ ഭാര്യ സ്രാമ്പിക്കൽ കണ്ടന്തൊടി വീട്ടിൽ ശാരദാമണി (56) കിണറ്റിൽ വീണ് മരിച്ചു. ചങ്ങലീരി എ.യു.പി സ്കൂൾ അധ്യാപികയായിരുന്നു. അടുത്തമാസം ജോലിയിൽനിന്ന് വിരമിക്കാനിരിക്കെയാണ് അപകടം. മക്കൾ: ഡോ. സൗമ്യ സരിൻ, സുധിൻ. മരുമക്കൾ: ഡോ. സരിൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), ശ്യാമ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.