പിരായിരി: കിഴക്കഞ്ചേരിക്കാവ്-വാരാമ്പള്ളത്ത് പത്താം ക്ലാസ് വിദ്യർഥിനിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി നിദ്യയാണ് (15) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെ ശുചിമുറിയിലാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നോർത്ത് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.