മണ്ണാർക്കാട്: തമിഴ്നാട്ടിൽ അവിനാശിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പെരിമ്പടാരി തുമ്പക്കുഴിയിൽ ബഷീറിെൻറ മകൻ മുഹമ്മദ് സഹീറാണ് (29) മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച വൈകീട്ട് സഹീർ സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചാണ് അപകടം. മാതാവ്: സഹീദ. സഹോദരങ്ങൾ: ഷാനിബ, ഷംന.