ശ്രീകൃഷ്ണപുരം: കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കരിമ്പുഴ പുഴയിലെ കുളപ്പാടം പള്ളിക്കടവിൽ മുങ്ങി മരിച്ചു. കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിെൻറ മകൻ മുഹമ്മദ് റോഷൻ (19) ആണ് മരിച്ചത്. സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്ത റോഷൻ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ഇറങ്ങിയ സുഹൃത്ത് അനന്തു മനോഹറും ചുഴിയിൽ പെട്ടെങ്കിലും സുഹൃത്തുക്കൾ മുടിയിൽ പിടിച്ച് രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് റോഷെൻറ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച രാവിലെ കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തി മേപ്പാറ മഹല്ല് ഖബർസ്ഥാനിൽ സംസ്കാര ചടങ്ങുകൾ നടക്കും. മാതാവ്: ഷാനിബ. സഹോദരൻ: അർഷക് അലി.