ആലത്തൂർ: തൃപ്പാളൂരിലെ പെട്രോൾ പമ്പിന് സമീപം റോഡിലൂടെ നടന്നുപോകുന്നതിനിടെ യുവാവ് പിക്കപ് വാനിടിച്ച് മരിച്ചു. ആലത്തൂർ കുമ്പളക്കോട്ടിൽ വേലായുധെൻറ മകൻ വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.കൊറിയർ സർവിസ് വാനാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ വിനോദിനെ ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെസ്റ്റ് കാട്ടുശ്ശേരിയിലെ മരമില്ലിലെ തൊഴിലാളിയാണ്.മാതാവ്: സുലോചന. ഭാര്യ: സിജി. മക്കൾ: ചാരു നേത്ര, വിജൻ കൃഷ്ണ.