പത്തിരിപ്പാല: സംസ്ഥാനപാതയിൽ എടത്തറ അഞ്ചാംമൈലിൽ പെട്ടിഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പാലപ്പുറം കൊടലിൽ മണികണ്ഠൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30നായിരുന്നു അപകടം.സാരമായ പരിക്കേറ്റതിനെ തുടർന്ന് കല്ലേകാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: യശോദ. ഭര്യ: രുഗ്മിണി (അധ്യാപിക). മക്കൾ: കാശിനാഥ്, ഋഷികേശ്.