പത്തിരിപ്പാല: പനി ബാധിച്ച് മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്കിടി മംഗലംകൂരാട്ടിയിൽ പരേതനായ സേതുമാധവെൻറ ഭാര്യ ശാന്തകുമാരിയാണ് (52) ശനിയാഴ്ച പുലർച്ച മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് പനി ബാധിച്ച ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മകൻ: ശ്രീജേഷ് (ശ്രീജു).