വടക്കഞ്ചേരി: വണ്ടാഴി പുല്ലമ്പാടം പരേതനായ കുഞ്ചുമണിയുടെ ഭാര്യ ദേവകിയെ (79) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടത്. വടക്കഞ്ചേരി മംഗലംഡാം പൊലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹം പുറത്തെടുത്ത് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പകൽ 12ന് ഐവർമoത്തിൽ സംസ്കരിക്കും. മക്കൾ: സുരേഷ്, ഭുവനേഷ്, കോമളം, ഉഷ. മരുമക്കൾ: സുഭദ്ര, ഗിരിജ, കേശവൻ, സുദർശൻ.