പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം എരഞ്ഞിപറമ്പിൽ സുകുമാരൻ (56) നിര്യാതനായി. മണ്ണൂർ കൃഷിഭവനിലെ പാർട്ട് ടൈം ജീവനക്കാരനാണ്. ഭാര്യ: പങ്കജം. മക്കൾ: സുകന്യ, ധന്യ. മരുമക്കൾ: ശ്രീജു, രജിത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.