ആലത്തൂർ: ദേശീയപാതയിൽ പന്തലാംപാടം മേരിഗിരിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ചിറ്റിലഞ്ചേരി പുത്തൻതറ നീലിച്ചിറ വീട്ടിൽ എൻ.സി. സ്വാമിനാഥൻ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 നാണ് അപകടം. ഗൃഹോപകരണ വ്യാപാരിയായ സ്വാമിനാഥൻ തൃശൂരിലേക്ക് പോകുകയായിരുന്നു. ഇയാൾ ഓടിച്ച ബൈക്കിന് പിന്നിൽ സർവിസ് റോഡിലൂടെ വന്നിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: സുന്ദരി. മക്കൾ: ജയകൃഷ്ണൻ, ജയശ്രി, ജയപ്രിയ. മരുമക്കൾ: സതീഷ്, രാജേഷ്, മഞ്ജു.