പറമ്പിക്കുളം: ആദിവാസി നേതാവ് തേക്കടി കോളനി സ്വദേശി ചന്ദ്രൻ (55) കുഴഞ്ഞുവീണ് മരിച്ചു. മുതലമടയിൽ സി.പി.എം പാർട്ടി ഓഫിസിൽ ചൊവ്വാഴ്ച അർധരാത്രി നെഞ്ചുവേദനയെ തുടർന്നാണ് കുഴഞ്ഞുവീണത്. ഭാര്യ: കന്നി. മക്കൾ: സജിമോൾ ( അട്ടപ്പാടി പാലൂർ ഗവ. സ്കൂൾ അധ്യാപിക), സന്തോഷ്, കണ്ണൻ (ദേശീയ അത്ലറ്റ് ഗോൾഡ് മെഡൽ ജേതാവ്). മരുമകൻ: രംഗൻ ( അഗളി ജി.എൽ.പി സ്കൂൾ).