ചിറ്റൂർ: പുതുനഗരം, കൊശകടയിലെ പെട്രോൾപമ്പിന് സമീപം വെള്ളിയാഴ്ച്ച പുലർച്ച അഞ്ച് മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തത്തമംഗലം മേട്ടുവളവ് സ്വദേശി മുഹമ്മദ് സഫറുള്ള (55) ആണ് മരിച്ചത്. വാഹനത്തിൽ പെട്രോൾ അടിച്ച് റോഡിലേക്ക് പ്രവേശിക്കുന്നതിനിടയിൽ പുതുനഗരത്ത് നിന്നു വരുകയായിരുന്ന ഇരുചക്ര വാഹനം ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. ഭാര്യ: സമീന ബീഗം. മക്കൾ: അജ്മൽ റഷീദ്, ആഷിഫ. സഹോദരങ്ങൾ: നജുമുദ്ദീൻ, ഇസ്മയിൽ, മുഹമ്മദ് ഇക്ബാൽ, റഫീഖ്, മൈമൂൻ.