മണ്ണാർക്കാട്: സി.പി.എമ്മിെൻറ മണ്ണാർക്കാട്ടെ സജീവ പ്രവർത്തകനും സി.ഐ.ടി.യു നേതാവുമായ പാറപ്പുറം സുരേഷ്കുമാർ (52) നിര്യാതനായി. മണ്ണാർക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, നാരങ്ങപ്പറ്റ ബ്രാഞ്ച് സെക്രട്ടറി, സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റി അംഗം, സാക്ഷരത മിഷൻ പ്രേരക്, കൺസഷൻ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി, മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം വളൻറിയർ ക്യാപ്റ്റൻ, ലോട്ടറി ഏജൻറ്സ് ആൻഡ് ഫെഡറേഷൻ യൂനിയൻ ജോ. സെക്രട്ടറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുഷമ. മക്കൾ: സുബിൻ സുരേഷ്, സുമിഷ സുരേഷ്.