വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് അബ്ദുൽ ഖാദറിെൻ മകൻ അഫ്സലിനെ (22) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയ മാനസിക പ്രശ്നമുള്ള യുവാവ് തൊട്ടടുത്ത പിതൃസഹോദരിയുടെ ആളൊഴിഞ്ഞ വീട്ടിലാണ് രാത്രി കിടക്കാറുള്ളത്. രാവിലെ എട്ടായിട്ടും പുറത്ത് വരാത്തതിനാൽ വിളിക്കാൻ ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ടു നൽകി. ആമിനയാണ് മാതാവ്. സഹോദരങ്ങൾ: ആഷിഖ് (ആർമി), അൻഷിദ.