മുതലമട: ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ മഞ്ജുള യാത്രയായി. പോത്തമ്പാടം വെയർ ഹൗസിന് സമീപം ചുവട്ടുപാടം പരേതനായ പി.ഇ. മാണിക്കെൻറ മകൾ മഞ്ജുളയാണ് (42) മരിച്ചത്. വൃക്കകൾക്ക് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ജുളയുടെ തുടർചികിത്സകൾക്കും ശസ്ത്രക്രിയക്കുമായി സഹായ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.കമ്മിറ്റി പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മാതാവ്: ലീല. ഭർത്താവ്: സതീഷ്. മകൻ: അശ്വിൻ. സഹോദരി: മൃദുല.