പുതുനഗരം: പോത്തുകളെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. പെരുവെമ്പ് പനംകുറ്റി രാരത്ത് സുധാകരനാണ് (63) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കാലികളെ മേയ്ക്കാൻ പോയ സ്ഥലത്ത് പാളത്തിൽ കിടക്കുകയായിരുന്ന രണ്ട് പോത്തുകളെ സുധാകരൻ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. ഇടിയുടെ ആഘാതത്തിൽ പാളത്തിലെ മൈൽ കുറ്റിയിൽ തലയടിച്ചു വീണതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.ഭാര്യ: ദേവകി. മകൾ: സുബിജ. മരുമകൻ: അരവിന്ദാക്ഷൻ. സഹോദരങ്ങൾ: ബാലൻ, സഹദേവൻ, ശിവരാമൻ, ചാമുക്കുട്ടൻ, രാധാകൃഷ്ണൻ.