പട്ടാമ്പി: എടപ്പലം വലിയ പാലത്തിങ്കൽ പരേതനായ കുഞ്ഞി അഹമ്മദ് എന്ന ഇമ്പിച്ചി അധികാരിയുടെ മകൻ കുഞ്ഞിമൊയ്തീൻ എന്ന വാപ്പു (69) നിര്യാതനായി. വിളയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും എടപ്പലം യതീംഖാന കമ്മിറ്റി വൈസ് പ്രസിഡൻറുമാണ്. എടപ്പലം മേമത്ത് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറാണ്. ഭാര്യ: സുബൈദ. മക്കൾ: ഫസീല, ഫവാസ്, ഫൈസൽ, ഫസ്ന. മരുമക്കൾ: നൗഷാദ് (താഴെക്കോട്), നിഹാല (കോഴിക്കോട്), സിൽഫത്ത് (മണ്ണാർക്കാട്), മുനീർ (പെരിന്തൽമണ്ണ) സഹോദരിമാർ: ഫാത്തിമ കുട്ടി, സൈനബ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് എടപ്പലം മേമത്ത് ജുമാമസ്ജിദിൽ.