കഞ്ചിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്കു പിറകെ ഭർത്താവും തൂങ്ങിമരിച്ചു. കഞ്ചിക്കോട് നേതാജി നഗറിൽ വാടക വീട്ടിൽ താമസിക്കുന്ന മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. വഴക്കിനെ തുടർന്ന് മനു പുറത്തുപോയ സമയത്ത് ദൃശ്യ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മടങ്ങിവന്ന മനു പ്രസാദ് ഭാര്യയെ മരിച്ചനിലയിൽ കണ്ടതിനെ തുടർന്ന് സമീപവാസികളെ വിളിച്ചുവരുത്തി. ആളുകൾ വരുന്നതിനിടെ മനുപ്രസാദും അടുത്ത മുറിയിൽ തൂങ്ങുകയായിരുന്നു. ഉടൻ കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മനുപ്രസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇവർക്ക് ഒരു ചെറിയ കുട്ടിയുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കസബ പൊലീസ് കേസെടുത്തു.