ആലത്തൂര്‍: നഗരത്തില്‍ മെയിൻ റോഡ് ഭാഗത്തെ ലിങ്ക് റോഡ് ജങ്ഷനില്‍ ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ആലത്തൂർ വെങ്ങന്നൂര്‍ പൂളക്കല്കാട് നൂര്മുഹമ്മദിെൻറ മകന് മജീദ് (47) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. ആലത്തൂർ ടൗണിലേക്ക് പോകുകയായിരുന്നു മജീദ്. എതിര് ദിശയില്‍ വന്ന ബൈക്ക് മജീദ് സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രവാസിയായിരുന്ന മജീദ് നാട്ടില്‍ മാസ്ക് വില്പന നടത്തുകയാണ്. മാതാവ്: സൈനബ. ഭാര്യ: സലീന. മകന്: ഫഹദ്. സഹോദരങ്ങള്‍: അലി മുത്ത്, മുഹമ്മദ്, നൗഷാദ്, ഹംസ, ലൈല, റജീന.