പട്ടാമ്പി: വലിയകുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൈപ്പുറം പൊട്ടക്കാവിൽ ബാലെൻറ മകൻ വിഘ്നേഷാണ് (22) മരിച്ചത്. ഞായറാഴ്ച രാത്രി 12ഓടെയായിരുന്നു അപകടം. മാതാവ്: ഭാനുമതി. സഹോദരി: വൃന്ദ.