ആലത്തൂർ: വാനൂർ കുന്നത്ത് വീട്ടിൽ മീനാക്ഷിക്കുട്ടി അമ്മ-ചിപ്പുക്കുട്ടി നായർ ദമ്പതികളുടെ മകൻ വിജയകുമാർ (മോനു-48) മസ്കത്തിൽ നിര്യാതനായി. ഭാര്യ: തിരുവില്വാമല കാഞ്ഞുളി വീട്ടിൽ സുഷ. മക്കൾ: ഗോകുൽ കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, മല്ലിക, ശബരിഗിരീശൻ, ശാന്തകുമാരി, പരേതനായ രാമചന്ദ്രൻ.