ആനക്കര: തിരുമിറ്റക്കോട് പടിഞ്ഞാറേ ചാത്തന്നൂരില്‍ റബര്‍ എസ്റ്റേറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരന് പൊള്ളലേറ്റ് മരിച്ചു. കറുകപുത്തൂര്‍ പൂക്കാരത്ത് വാപ്പു (മൊയ്തുണ്ണി-72) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് എസ്റ്റേറ്റില്‍ പൊന്ത വെട്ടിയ ചവറുകളില് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ തീ പടര്‍ന്നാണ് പൊള്ളലേറ്റത്. ഭാര്യ: നബീസ. മക്കള്‍: യാക്കൂബ്, അയ്യൂബ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിക്കും.