ആലത്തൂർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാനൂർ കേരള പറമ്പിൽ പരേതനായ വേലായുധെൻറ മകൻ ശ്രീനിവാസൻ (ശ്രീനി -39) ആണ് മരിച്ചത്. ദേശീയപാതയിൽ ആലത്തൂർ ബ്ലോക്ക് ഓഫിസിന് സമീപം സർവിസ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റോഡ് വശത്തെ അഴുക്കുചാലിെൻറ കെട്ടിൽ തട്ടിയാണ് അപകടം. മാതാവ്: പാറു. ഭാര്യ: ഷീബ. സഹോദരങ്ങൾ: സരള, മുരളി, ഹരിദാസ്, കുമാരി, ജയരാമൻ.