മണ്ണാർക്കാട്: കുന്തിപ്പുഴ ബൈപ്പാസിൽ പുതുതായി നിർമിച്ച വീടിെൻറ മുകൾനിലയിൽ നിന്ന് ഷോക്കേറ്റ് തെറിച്ച്വീണ് ബിൽഡിങ് കോൺട്രാക്ടർ മരിച്ചു. കുന്തിപ്പുഴ തവളപ്പാറ വീട്ടിൽ അസൈനാറുടെ മകൻ സലീമാണ് (42) മരിച്ചത്.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സലീമിെൻറ കൈയിലുണ്ടായിരുന്ന കമ്പി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഫാത്തിമ. ഭാര്യ: ഷമീറ. മക്കൾ: സൽമാൻ, സിൻസിയ, ഷാദിയ, സഹദിയ.