പുതുനഗരം: കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പുതുനഗരം ഉണ്ണൻചാത്തൻ തെരുവ് എ.എസ്. മുഹമ്മദ് നാസറിെൻറ മകൻ മുഹമ്മദ് ഷാഫിയാണ് (21) വ്യാഴാഴ്ച വൈകീട്ട് പെരുവെമ്പ് ഊട്ടുകുളങ്ങര ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ചിറ്റൂർ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഷറഫുന്നിസ. സഹോദരിമാർ: ഷാഹിൻ സിത്താര, ഷഹല ബാനു. ഖബറടക്കം വെള്ളിയാഴ്ച പുതുനഗരം ശാഫി പള്ളി ഖബർസ്ഥാനിൽ.