വടക്കഞ്ചേരി: എം.എസ്.എഫ്.എസ് വൈദിക സഭാംഗം (വിശാഖപട്ടണം പ്രൊവിൻസ്) ബ്രദർ മാത്യു തുടിയൻ പ്ലാക്കൽ (78) ചുവട്ടുപാടം സെമിനാരിയിൽ നിര്യാതനായി. തൊടുപുഴ കരിങ്കുന്നം തുടിയൻപ്ലാക്കൽ പരേതരായ കുരിയൻ - അച്ചാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ ഗിൽസ്, ഫാ. കുര്യാക്കോസ് തുടിയൻ പ്ലാക്കൽ (ജമ്മു- കശ്മീർ രൂപത), ജോയ്, മോളി, ജെയിംസ്, ടെസി, പരേതനായ ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ചുവട്ടുപാടം സെമിനാരി സെമിത്തേരിയിൽ.