കല്ലേക്കാട്: പൊടിപ്പാറ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് പാറയിൽ തലയിടിച്ച് മരിച്ചു. കല്ലേക്കാട് പൊടിപ്പാറ മണിക്കുട്ടി കളം മഹേഷാണ് (34) മരിച്ചത്. അപകടം നടന്നയുടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസമാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തിങ്കളാഴ്ച സംസ്കരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.