വടക്കഞ്ചേരി: ടൗണിലെ ഓട്ടോ ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാളയം ചേരതോട് ബാലെൻറ മകൻ യേശുദാസൻ വിജയനെയാണ് (ബാബു -56) തിങ്കളാഴ്ച രാവിലെ വീടിന് മുകളിലെ ഷീറ്റ് കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടൗണിൽ മെയിൻ റോഡിലെ ഓട്ടോ ഡ്രൈവറാണ്. മറ്റൊരാളുടെ ഓട്ടോയാണ് ഓടിക്കുന്നത്. അതിരാവിലെ ബാബു നടക്കാൻ പോകുന്ന പതിവുണ്ട്. പതിവുപോലെ നടക്കാൻ പോയിട്ടുണ്ടാകുമെന്നാണ് വീട്ടുകാർ കരുതിയത്. പിന്നീടാണ് വീടിന് മുകളിൽ മൃതദേഹം കണ്ടത്. വടക്കഞ്ചേരി പൊലീസ് എത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ലീല. ഭാര്യ: ആനി. മക്കൾ: ഷാർലറ്റ്, ഷൈമ, ഷൈൻ. മരുമക്കൾ: ലിനോൾഡ് ലെറീഷ്, ജസ്റ്റിൻ.