ചെങ്ങന്നൂർ: സാഹിത്യകാരനും ഗ്രന്ഥകാരനുമായ മാന്നാർ കുരട്ടിക്കാട് പൗർണമിയിൽ ആർ. കൃഷ്ണപിള്ള (91) നിര്യാതനായി. മുതുകുളം കീരിക്കാട് ഓടാശ്ശേരിൽ പരേതരായ പെരുമന ദാമോദരൻപിള്ളയുടെയും ഭാരതിയമ്മയുടെയും മകനാണ്.എഫ്.എ.സി.ടിയിൽനിന്ന് സീനിയർ സെയിൽസ് ഓഫിസറായാണ് വിരമിച്ചത്. ഫാക്ടിെൻറ ഇംഗ്ലീഷ് ത്രൈമാസികയായ ‘മാർക്കറ്റിങ് ബുള്ളറ്റി’െൻറ സബ് എഡിറ്ററുമായിരുന്നു. മുതുകുളം ഹൈസ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അഞ്ച് വർഷത്തിനുശേഷം ഫാക്ടിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. 1989ൽ വിരമിച്ചു. തുടർന്ന്, മാവേലിക്കര ഫിനിക്സ് പാരലൽ കോളജിൽ 10 വർഷത്തോളം ഇംഗ്ലീഷ് അധ്യാപകനായിരുന്നു. തമിഴകത്തനിമ, ജയിലറയിൽനിന്നൊരു ജൈത്രയാത്ര തുടങ്ങിയ ലേഖന സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: കൃഷ്ണകുമാരിയമ്മ. മക്കൾ: ഗിരിജ, അനിത. മരുമക്കൾ: ജ്യോതിസ്കുമാർ, പരമേശ്വരൻ (റിട്ട.എയർഫോഴ്സ് വിങ് കമാൻഡർ). സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം ഞായറാഴ്ച രാവിലെ 10ന് കുരട്ടിക്കാട് പൗർണമി വീട്ടുവളപ്പിൽ.