പൂച്ചാക്കൽ: കാണാതായ യുവാവിെൻറ മൃതദേഹം കായലിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥെൻറ മകൻ ഹരീഷ്കുമാറിനെയാണ് (45) മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഹരീഷിനെ വീട്ടിൽനിന്ന് കാണാതായത്. അന്വേഷണത്തിനിടെ തിരുനല്ലൂർ കായലോരത്ത് ചെരിപ്പ് കണ്ടെത്തി. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖബാധിതനായിരുന്ന ഹരീഷ് കുമാർ നിർമാണ തൊഴിലാളിയാണ്. ചികിത്സച്ചെലവിന് പണമില്ലാതെ മാനസികവിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്. മാതാവ്: ആനന്ദവല്ലി. ഭാര്യ: രഞ്ജുഷ. മക്കൾ: ഹരികൃഷ്ണൻ, വിജയകൃഷ്ണൻ.