മണ്ണഞ്ചേരി: നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ മിനിലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് അരുണാചലപുരം സ്വദേശി ആർ. പശുപതി രാജേന്ദ്രനാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായി ഗണപതി രാമലിംഗം പരിക്കുകളോടെ ചികിത്സയിലാണ്. ദേശീയപാതയിൽ കലവൂർ കൃപാസനത്തിന് തെക്ക് ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് ഏത്തക്ക കയറ്റിവന്ന മിനിലോറിയാണ് അപകടത്തിൽെപട്ടത്. വടക്കുഭാഗത്തേക്ക് പോകവേ നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ പശുപതിയെയും ഗണപതി രാമലിംഗത്തെയും മറ്റ് വാഹനയാത്രികർ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പശുപതി മരിച്ചു.