ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് മുളയ്ക്കൽ വീട്ടിൽ പരേതനായ പി.കെ. രാഘവെൻറ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി. പരേത വടക്കനാര്യാട് കൂനംപുളിയ്ക്കല് കുടുംബാംഗമാണ്. മക്കൾ: പി.ആർ. പ്രകാശന് (റിട്ട. ട്രഷറി ജീവനക്കാരന്, കേരള എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ ജില്ല മുൻ പ്രസിഡൻറ്), എം.ആർ. ഉഷാകുമാരി (റിട്ട.അധ്യാപിക ചേർത്തല തെക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കൾ: വി. വിജിമോൾ, പി. വിനോഷ്. സഞ്ചയനം 24 ന് രാവിലെ 10ന്.