മാന്നാർ: ഇരമത്തൂർ മാർത്തോമ പള്ളിക്കുസമീപം കളീക്കൽ വീട്ടിൽ പരേതനായ ശാമുവേലിെൻറ മകൻ കുമരേത്തുതറയിൽ യോഹന്നാൻ (രാജു -65) നിര്യാതനായി. സൈക്കിളിൽ കൊണ്ടുനടന്നും വീടിനോടു ചേർന്ന കടയിലുമായി ചെറുപ്പകാലം മുതൽ എല്ലാവിധ വ്യാപാരങ്ങളും നടത്തിയിരുന്നു. ഭാര്യ: ഇരമത്തൂർ ഇരട്ടക്കുളങ്ങര കൊറ്റാത്തുവിള തറയിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ. മക്കൾ: സിജി, സിനി, ഷിബു. മരുമക്കൾ: സണ്ണി, കൊച്ചുമോൻ (കുവൈത്ത്), ജിൻസി (പരുമല സെൻറ് ഗ്രിഗോറിയസ് മിഷൻ ആശുപത്രി). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചെന്നിത്തല സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.