ചേർത്തല: മാതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മകനും കോവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് വാഴത്തറവെളി പരേതനായ പത്മനാഭെൻറ മകൻ ഉദയപ്പനാണ് (53) മരിച്ചത്. അമ്മ ശാന്ത (73) കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഉദയപ്പൻ രണ്ടാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഭാര്യ: പ്രിയ. മക്കൾ: ദിവ്യമോൾ, ദീപു. മരുമകൻ: സജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.