വടുതല: അരൂക്കുറ്റി -വടുതല റോഡിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് തറയിൽ വീട്ടിൽ സണ്ണിയുടെ മകൻ സെബിനാണ് (26) മരിച്ചത്. വെള്ളിയാഴ്ച രാത്രി 1.30ന് വടുതല ജങ്ഷനിലായിരുന്നു അപകടം. പാണാവള്ളിയിൽ ബന്ധുവിെൻറ ജന്മദിന പരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇറ്റലിയിൽ ജോലി നോക്കുന്ന യുവാവ് അടുത്ത മാസം ആറിന് മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം. മാതാവ്: ലിജി. സഹോദരൻ: ലിബിൻ.