കായംകുളം: സി.പി.എം ആലപ്പുഴ ജില്ല സെക്രേട്ടറിയറ്റ് അംഗവും ജില്ല സഹകരണ സ്പിന്നിങ് മിൽ ചെയർമാനുമായ പത്തിയൂർ മാടവനയിൽ എം.എ. അലിയാർ (63) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡനന്തര ചികിത്സയിലായിരുന്നു. സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡൻറ്, മധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) സെക്രട്ടറിയും കശുവണ്ടി തൊഴിലാളി യൂനിയൻ താലൂക്ക് പ്രസിഡൻറുമായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം പത്തിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കായംകുളം ഏരിയ സെക്രട്ടറി, ദേശാഭിമാനി ഏരിയ ലേഖകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: ഷെമി (പുല്ലുകുളങ്ങര സഹകരണ ബാങ്ക്), ഷെറിൻ. മരുമക്കൾ: റിയാസ് (സൗദി), മുജീബ് റഹ്മാൻ.