Obituary
അമ്പലപ്പുഴ: പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. തകഴി പത്തിൽ വീട്ടിൽ ഗോപിനാഥൻ നായരാണ് (59) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തകഴി നരക ബണ്ട് പാടശേഖരത്ത് മരുന്ന് തളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ സുശീലാമണി ഒരുമാസം മുമ്പാണ് മരിച്ചത്. മക്കൾ: ഗോകുൽ, ഗോപൻ.
അമ്പലപ്പുഴ: ആറ്റിൽ കാണാതായ ഗൃഹനാഥെൻറ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡ് അഞ്ചിൽ വീട്ടിൽ അപ്പുക്കുട്ടെൻറ (62) മൃതദേഹമാണ് അഗ്നിശമന സേനയുടെ തിരച്ചിലില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ പൂകൈത ആറ് മുറിച്ച് കടക്കുന്നതിനിടെ വള്ളത്തില്‍നിന്ന് കാൽ വഴുതി വീണതാകാമെന്ന് സംശയിക്കുന്നു. വൈശ്യം ഭാഗത്തുള്ള എസ്.എൻ.ഡി.പി ശാഖ യോഗം ഭാരവാഹിയായ ഇദ്ദേഹം അവിടെ വിളക്ക് തെളിയിക്കാൻ വൈകീട്ട് 6 ന് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. തിരികെ എത്താൻ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വള്ളം ആറ്റിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തി. ചെരിപ്പും കുടയും വള്ളത്തില്‍ ഉണ്ടായിരുന്നു. നാട്ടുകാരും അമ്പലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തി. തകഴി അഗ്നിശമന വെള്ളിയാഴ്ച രാവിലെയും തിരച്ചില്‍ തുടര്‍ന്നു. വൈകീട്ട് നാലോടെയാണ് കഞ്ഞിപ്പാടം കടത്തുകടവില്‍ മൃതദേഹം കണ്ടെത്തുന്നത്. ഭാര്യ രേവമ്മ. മക്കള്‍ പാര്‍വതി, രാഹുല്‍. മരുമക്കള്‍: രഞ്ജിത്ത്, നന്ദിത. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ചേർത്തല: വെട്ടക്കൽ ശാന്തിഭവനിൽ പരേതനായ സുകുമാരെൻറ ഭാര്യ ലീല (89) നിര്യാതയായി. മക്കൾ: ബീന, ഉഷ, ജോളി, ജയ, മിനി. മരുമക്കൾ: സത്യരത്നം, സതീശൻ, കനകാംബരൻ, പ്രേംലാൽ, സുരേഷ്.
കായംകുളം: റിട്ട. മുനിസിപ്പൽ ഉദ്യോഗസ്ഥൻ അമരേത്ത് കാര്യാത്ത് തെക്കതിൽ എ.സി. മാത്യു (കുഞ്ഞുമോൻ - 84) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സാബു മാത്യു (ട്രാഫിക് സ്റ്റേഷൻ, കായംകുളം), ഷീബ, പരേതനായ ഷിബു. മരുമക്കൾ: ദീപ, ലാൽമോൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കാദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
ചേര്‍ത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ലൂയിസിെൻറ ഭാര്യ വല്യേത്തറ ബ്രജീത്ത (61) നിര്യാതയായി. മക്കള്‍: ഐസക്, ലിനീഷ്, ലിന്സണ്. മരുമക്കള്‍: ശ്രുതി, റോജ.
മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ പടിഞ്ഞാറെ ആലുംമൂട്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ കുരട്ടിക്കാട് നജീം മൻസിലിൽ ഷാജഹാൻ (54) നിര്യാതനായി. തൃക്കുന്നപ്പുഴ-പാനൂർ മുസ്ലിം ജമാഅത്ത് പള്ളി മുഅദ്ദിനാണ്. ഭാര്യ: നിസ. മക്കൾ: നസ്മി, നജീം (വിദ്യാർഥികൾ).
അമ്പലപ്പുഴ: കെട്ടിട നിർമാണ കരാറുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 17ാം വാർഡ് മുരുക്കുവേലി ക്ഷേത്രത്തിന് സമീപം പുത്തൻപറമ്പിൽ രഞ്ജനാണ് (42) മരിച്ചത്. കരൂർ താന്നിപ്പാലത്തിന് സമീപം വാടകക്ക് താമസിച്ചിരുന്ന വീട്ടിലാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ കരാർ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഭാര്യ: സിനി. മകൻ: വാസുദേവ് അമ്പലപ്പുഴ
അരൂർ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. ബൈക്ക് യാത്രികന് പരിക്കേറ്റു. ലോട്ടറി വിൽപനക്കാരൻ അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കൈയത്തറ ശശീന്ദ്രനാണ് (70) മരിച്ചത്. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിനുസമീപം വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ കെ.എം.എം.എല്ലിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് കയറ്റിപ്പോയ ടാങ്കർ ലോറിയുടെ മുന്നിലൂടെ മറുഭാഗത്തേക്ക് വെട്ടിച്ചുകടന്ന ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് ടാങ്കർ നിയന്ത്രണം വിടുകയായിരുന്നു. മുന്നിലൂടെ കടന്നുപോയ ബൈക്ക്, സൈക്കിൾയാത്രികരെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തി. റോഡിന് കിഴക്കുഭാഗത്ത് പാർക്ക് ചെയ്തിരുന്ന അരൂർ പഞ്ചായത്ത് 14ാം വാർഡിൽ കായിപ്പുറത്ത് അഭിലാഷിെൻറ ബൈക്കിലും ഇടിച്ചുകയറി. സൈക്കിൾ യാത്രികനും ഒരു ബൈക്കും ലോറിയുടെ അടിയിൽ കുടുങ്ങി. ബൈക്ക് യാത്രികൻ പാണാവള്ളി പഞ്ചായത്തിൽ മറ്റത്തിൽ വീട്ടിൽ വിനീഷ് (32) നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ശശീന്ദ്രനെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് മരട് ലേക്ഷോർ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയിലുണ്ടായിരുന്ന മണൽ നടുറോഡിൽ വീണതും ഗതാഗത തടസ്സത്തിന് ഇടയാക്കി. അരൂർ എസ്.ഐ അഭിരാം, അഗ്നിരക്ഷാവിഭാഗം എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശശീന്ദ്രെൻറ ഭാര്യ: കൗസല്യ. മക്കൾ: ശ്രീജ, ശ്രീതി, ശാരിക. മരുമക്കൾ: ഷാജി, ബിനീഷ്, ഷൈബു.
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്വദേശിയായ യുവാവിനെ മലപ്പുറത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി വെള്ളക്കട വീട്ടിൽ രാധാകൃഷ്ണൻ -സുശീല ദമ്പതികളുടെ മകൻ വൈശാഖാണ് (28) മരിച്ചത്. ആഴ്ചകൾക്കു മുമ്പ് വീട് വിട്ടുപോയ വൈശാഖ് മലപ്പുറത്തെ സ്വകാര്യ ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുെണ്ടന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സഹോദരി: വിസ്മയ.
മുഹമ്മ: മുഹമ്മ പത്താം വാർഡ് പുത്തൻപുരയിൽ പരേതനായ തങ്കപ്പെൻറ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ശശിധരൻ, ശ്യാമള, വിനീസ്, സാജിനി, ബിജു. മരുമക്കൾ: പൊന്നമ്മ, സുഗുണൻ, ലളിത, നടേശൻ, സിന്ധു.
പള്ളാത്തുരുത്തി: കുറുവപ്പാടം പുത്തന്‍ചിറ വീട്ടില്‍ മാത്യു അപ്പച്ചന് (62) നിര്യാതനായി. ഭാര്യ: എടത്വ വേഴക്കാട് കുടുംബാംഗം ലീലാമ്മ അപ്പച്ചന്. മക്കള്‍: അനീറ്റ അലക്സ്, ഷാരോണ്‍ അലക്സ്, അഖില്‍ അലക്സ്. മരുമക്കള്‍: സജിമോന്‍ എബ്രഹാം, അരുണ്‍ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളാത്തുരുത്തി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
ആലപ്പുഴ: വലിയകുളം വാർഡ് അലിക്കുഞ്ഞ് പുരയിടത്തിൽ കാസിം (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, നാസർ, സജീർ. മരുമക്കൾ: ബീമ, ഫൗസി, ജാസ്മിൻ.