Obituary
ആലപ്പുഴ: കളർകോട് താന്നിപ്പള്ളി ചിറയിൽ സി. മണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: ബാബു, സാബു, പരേതനായ രാജു. മരുമക്കൾ: ലളിത, ലീന.
ആറാട്ടുപുഴ: സുഹൃത്തുക്കളുമൊത്ത് കായംകുളം പൊഴിയിൽ ചൂണ്ടയിടാൻ പോയ ഗൃഹനാഥൻ കായലിൽവീണ് മരിച്ചു. കുമാരപുരം നാരകത്തറ പയ്യൂർ വീട്ടിൽ പരേതനായ അബ്ദുൽ സലാമിെൻറ മകൻ ഷിജാറാണ് (45) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിന് സമീപമായിരുന്നു സംഭവം.സുഹൃത്തുക്കൾ നിലവിളിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടർന്ന് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കം നടത്തി.മാതാവ്: ഫാത്തിമ കുഞ്ഞ്. ഭാര്യ: മുംതാസ് (അധ്യാപിക, പേള ഗവ. എൽ.പി സ്കൂൾ, തട്ടാരമ്പലം). മക്കൾ: ഫിദ ഫാത്തിമ, ഹുബൈബ്.
മാന്നാർ: നിർത്തിയിട്ട തടിലോറിയിൽ കാറിടിച്ചു പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് പുളിക്കലാലുംമൂട്ടിൽ കടവിൽ വീട്ടിൽ അബൂബക്കർ കുട്ടി- ആബിദ ബീവി ദമ്പതികളുടെ മകൻ സൈനുലാബ്ദീനാണ് (41) മരിച്ചത്.മനുഷ്യാവകാശ സംഘടനയായ ജസ്റ്റിസ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനും ന്യൂനപക്ഷ കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുമായിരുന്നു.രണ്ടാഴ്ച മുമ്പ് പൊള്ളാച്ചിയിൽ പോയി മടങ്ങും വഴി കോട്ടയം മറിയപ്പള്ളിയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന റെൻറ് എ കാർ ഡ്രൈവർ ചെന്നിത്തല സ്വദേശി ശ്രീകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.സഹോദരങ്ങൾ: ഹൗലത്ത്, സൂര്യ, റംലത്ത്. ഖബറടക്കം ചൊവ്വാഴ്ച മാന്നാർ ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ.
അരൂക്കുറ്റി: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നസീമ മൻസിലിൽ പരേതനായ ഹബീബുല്ലയുടെ മകൻ വി.എച്ച്. റഫീഖ് (50) ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒമാനിൽ ബിസിനസ് നടത്തി വരുകയായിരുന്നു. ഭാര്യ: ജസ്ന. മക്കൾ: ഫർഹീൻ റഫീഖ്, അംറീൻ ഫാത്തിമ. ഖബറടക്കം ഒമാനിൽ നടത്തി.
ഓച്ചിറ: പ്രയാർ വടക്ക് ഈരിക്കത്തറയിൽ പരേതനായ വള്ളികുന്നം തങ്കപ്പെൻറ ഭാര്യ നാരായണി (85) നിര്യാതയായി. ഓച്ചിറ ദീപാഞ്ജലി നൃത്തസംഘം മാനേജറായിരുന്നു. മക്കൾ: ഓച്ചിറ ശിവകുമാർ, ദിലീപ് ലാൽ. മരുമക്കൾ: കോമളവല്ലി, ജിൻസി ദിലീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് കണ്ണന്തറ വീട്ടിൽ ദേവയാനി (78) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രിക, പരേതരായ ലക്ഷ്മണൻ, രാജപ്പൻ, മണിയപ്പൻ, തങ്കമ്മ.
ചേര്‍ത്തല: നഗരസഭ മൂന്നാം വാര്‍ഡ് പുതുവല്‍ നികര്‍ത്തില്‍ വേലായുധന് (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: സുധര്‍മ, ലളിതമ്മ, സാബു (കെ.എസ്.ഇ.ബി ഓവര്‍സിയര്‍, കാസര്‍കോട്). മരുമക്കള്‍: ഷണ്മുഖന്, സുഷമ, പരേതനായ ഭാസി. സഞ്ചയനം 22ന് രാവിലെ 10.30ന്.
ചെങ്ങന്നൂര്‍: കീഴ്ച്ചേരിമേല്‍ പാർവതിയില്‍ വീട്ടിൽ പരേതനായ കൊട്ടാരത്തില്‍ രാഘവന് പിള്ളയുടെ (ആര്‍ട്ടിസ്റ്റ് രഘു) ഭാര്യ കെ.എന്‍. കുഞ്ഞുകുട്ടിയമ്മ (92) നിര്യാതയായി. മക്കള്‍: മധു രാഘവന്, സുരേഷ് കുമാര്‍ (ഹരി), സതീഷ്കുമാര്‍ (അമ്പി). മരുമക്കള്‍: രേണു, അനിത, ഷീല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ തിട്ടമേല്‍ തിരുവാതിര വീട്ടുവളപ്പില്‍.
അമ്പലപ്പുഴ: കാക്കാഴം മാവേലി നിലത്തിൽ സാഗർ (27) നിര്യാതനായി. പിതാവ്: സന്തോഷ്. മാതാവ്: സീമ. സഹോദരൻ: സഞ്ജയ്.
അമ്പലപ്പുഴ: വണ്ടാനം പടിഞ്ഞാറെ തറമേഴം പരേതനായ സുകുമാരപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. മക്കൾ: രമണൻ, സുരേഷ്കുമാർ, മിനി, സുനിൽ. മരുമക്കൾ: രമേശൻ, സുശീല, വത്സല, രജനി.
ചെങ്ങന്നൂർ: മുളക്കുഴ കോട്ട ആക്കാമൂട്ടിൽ വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ചെല്ലമ്മ (84) നിര്യാതയായി. കോട്ട ഐക്കര കുടുംബാംഗമാണ്. മക്കൾ: ശ്യാമള, പരേതരായ രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ. മരുമക്കൾ: കെ.കെ. ഹരീന്ദ്രൻ, സുരേഷ്കുമാരി, ഉഷാകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മനയ്ക്കൽ പരേതനായ ഗോപാലകൃഷ്ണെൻറ മകൻ മധു മോഹൻ (56) നിര്യാതനായി. പട്ടണക്കാട് ഗവ. ഹൈസ്കൂളിലും ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂളിലും അധ്യാപകനായും വയലാർ രാമവർമ സ്കൂളിൽ 10 വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറുമായിരുന്നു. മാതാവ്: സീതക്കുട്ടിയമ്മ. ഭാര്യ: ഉമ ഉണ്ണി. മകൾ: കാർത്തിക.