പാനൂർ: കടവത്തൂരിലെ പൗരപ്രമുഖനും അൽമദീന ഗ്രൂപ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (ദുബൈ), അബ്ദുല്ല (ദുബൈ), അൽമദീന ഗ്രൂപ് ചെയർമാൻ), അഷ്റഫ് (ദുബൈ), അസ്ലം (ദുബൈ), അർഷാദ് (ദുബൈ), അൻസാർ (ദുബൈ), നസീറ. മരുമക്കൾ: പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടിൽ താഹിറ (കടവത്തൂർ), പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗർ മുനീറ (എലാങ്കോട്), ഒന്തത്ത് സഫീറ (കൈവേലിക്കൽ), അനീസ (പാലത്തായി), പൊയിൽ ജുസ്ന (പുല്ലൂക്കര). സഹോദരങ്ങൾ: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതിൽ മൊയ്തീൻ ഹാജി (ഉമ്മത്തൂർ), പൊയിൽ അബ്ദുല്ല, കുനിയിൽ സൂപ്പി ഹാജി (ഇരിങ്ങണ്ണൂർ), കിഴക്കോൾ പാത്തു (പുല്ലൂക്കര), മാട്ടാന്റവിട അയിശു (കീഴ്മാടം). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാറിൽ നടക്കും.