കുവൈത്ത് സിറ്റി: കുവൈത്തിൽ അവയവമാറ്റ ശസ്ത്രക്രിയയിൽ വിജയകരമായ നേട്ടത്തെ അടയാളപ്പെടുത്തി ജാബിർ അൽ അഹ്മദ് ആശുപത്രി. സർക്കാർ ഉടമസ്ഥതയിലുള്ള ജാബിർ അൽ അഹ്മദ് ആശുപത്രി ആഗസ്റ്റിൽ 30 വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മാസം ഏകദേശം 17 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടക്കുന്നതിൽ നിന്ന് വലിയ മാറ്റമാണ് കഴിഞ്ഞമാസം ഉണ്ടായത്. ഉയർന്ന കാര്യക്ഷമതയോടെ സങ്കീർണ്ണവും നിർണായകവുമായ സേവനങ്ങൾ വികസിപ്പിക്കാനുള്ള ആരോഗ്യ സംവിധാനത്തിന്റെ കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആശുപത്രിയിലെ വിവിധ വകുപ്പുകളുടെയും മുൻനിര മെഡിക്കൽ സെന്ററുകളുടെയും സംയോജിത ശ്രമങ്ങളുടെ ഫലമായാണ് വൃക്ക മാറ്റിവെക്കലിലെ റെക്കോർഡ് കണക്കെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.