കുവൈത്ത് എയർവേയ്സിൽ ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ്

കുവൈത്ത് സിറ്റി: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കുവൈത്ത് എയർവേയ്സിൽ ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ് ആരംഭിച്ചു. ഇതുവഴി ചെക്ക്ഡ് ലഗേജുകൾക്ക് പകരം ഭാരം കുറഞ്ഞ ക്യാബിൻ ബാഗ് മാത്രമായി യാത്ര ചെയ്യാം. ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമായിരിക്കും ഈ ടിക്കറ്റ് വിഭാഗത്തിൽ അനുവദിക്കുക. ടിക്കറ്റ് നിരക്കിലും ഇതു കുറവു വരുത്തും.

ചെറിയ ബിസിനസ് യാത്രകൾക്കും ​​വലിയ സ്യൂട്ട്‌കേസുകളോ ഭാരമേറിയ ലഗേജുകളോ കൊണ്ടുപോകുന്നത് ആവശ്യമില്ലാത്ത പെട്ടെന്നുള്ള വ്യക്തിഗത യാത്രക്കാർക്കും പുതിയ തീരുമാനം ഗുണം ചെയ്യും. യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായി വിവിധ ഓപ്ഷനുകൾ തെരഞ്ഞെടുക്കാമെന്നും കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽ ഫഖാൻ പറഞ്ഞു.

ടെർമിനൽ നാലിൽ സെൽഫ് സർവീസ് മെഷീനുകളിൽ നേരിട്ട് ബോർഡിംഗ് പാസുകൾ എടുക്കുന്ന സൗകര്യവും പ്രയോജനപ്പെടുത്താം. തടസ്സമില്ലാത്ത ചെക്ക്-ഇൻ നടപടിക്രമങ്ങൾ, വിനോദം, മികച്ച ആതിഥ്യമര്യാദ ഉറപ്പാക്കൽ എന്നിങ്ങനെ യാത്രയുടെ ഓരോ ഘട്ടവും ലളിതമാക്കുന്നതിനുള്ള കുവൈത്ത് എയർവേയ്‌സിന്റെ പ്രതിബദ്ധതയും അൽ ഫഖാൻ സൂചിപ്പിച്ചു.

Tags:    
News Summary - Economy class with no luggage on Kuwait Airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.