സുലൈബിയയിൽ ജനറൽ ഫയർഫോഴ്സ് ഉദ്യോഗസഥൻ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത പ്രതിരോധ നടപടികൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുന്നു.
കഴിഞ്ഞ ദിവസം സുലൈബിയയിൽ ജനറൽ ഫയർഫോഴ്സ് നടത്തിയ പരിശോധന കാമ്പയിനിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 58 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി അധികൃതർ വ്യക്തമാക്കി.
സർക്കാർ സ്ഥലങ്ങളിൽ ലൈസൻസില്ലാതെ വെയർഹൗസുകളായി ഉപയോഗിച്ച സ്ഥലങ്ങളാണ് പിടികൂടിയത്.
വാണിജ്യ മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി, വൈദ്യുതി, തൊഴിൽ മന്ത്രാലയം, പൊതു സുരക്ഷ, റെസിഡൻസി അഫയേഴ്സ് വിഭാഗങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.