കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാനിലെ അവസാന ആഴ്ച സ്കൂൾ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഈ ദിവസങ്ങളിൽ അവധി ആയിരിക്കും.
വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി അംഗീകരിച്ച പുതിയ അഞ്ച് വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നടപടി. സ്കൂൾ ദിവസങ്ങളുടെ എണ്ണം കുറക്കാതെയാണ് ഇത് നടപ്പിലാക്കുക.
ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിൽ വ്യാപകമായ ലീവ് തടയുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അവധിദിനങ്ങൾ പരിഹരിക്കുന്നതിലൂടെ ഒരു കലണ്ടർ വർഷം 51 മില്യൺ ദീനാർ ലാഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
സ്കൂൾ വർഷത്തിന്റെ ആരംഭ, അവസാന തീയതികൾ, പരീക്ഷാ കാലയളവുകൾ, ഔദ്യോഗിക അവധി ദിവസങ്ങൾ, പതിവ് ഇടവേളകൾ എന്നിവക്ക് കൃത്യമായ തീയതികളും പുതിയ അക്കാദമിക് കലണ്ടർ നിശ്ചയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.